കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ റീ ബിൽഡ് ചെല്ലാനം പദ്ധതിക്ക് ഇന്തോനേഷ്യൻ കേരള സമാജത്തിന്റെ പിന്തുണ. എം.പിയുടെ തണൽ ഭവനപദ്ധതിയുടെ ഭാഗമായി ആസ്റ്റർ മെഡിസിറ്റിയുമായി ചേർന്ന് നിർമ്മിക്കുന്ന മൂന്ന് വീടുകൾക്കാണ് സമാജം തുക അനുവദിച്ചത്. ആറ് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാക്കി തുക എത്രയും പെട്ടെന്ന് കൈമാറും. ചടങ്ങിൽ ജില്ലാ കളക്ടർ എസ്.സുഹാസ് , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഇന്തോനേഷ്യൻ കേരള സമാജം പ്രതിനിധി റൗഫ് അലി, ആസ്റ്റർ ഡി.എം. ഫൗണ്ടേഷൻ സീനിയർ മാനേജർ ലത്തീഫ് കാസിം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |