കൊച്ചി: ശാസ്ത്ര സാങ്കേതിക സർവ്വകലാശാല സുവർണ ജൂബിലി ലോഗോ മന്ത്രി പി.രാജീവ് പ്രകാശനം ചെയ്തു. ഗവേഷണ രംഗത്തും അധ്യയന രംഗത്തും രാജ്യത്തിന് മാതൃകയായായ സർവകലാശാലയ്ക്ക് 'അറിവിന്റെ ഉത്സവം' എന്ന സുവർണ ജൂബിലി മുദ്രാവാക്യം സാർത്ഥകമാക്കാൻ കഴിയട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചടങ്ങിൽ വൈസ് ചാൻസലർ ഡോ. കെ.എൻ. മധുസൂദനൻ, പ്രോ വൈസ് ചാൻസലർ ഡോ.പി.ജി. ശങ്കരൻ, രജിസ്ട്രാർ ഡോ. വി. മീര, സുധീർ എം.എസ്, ഡോ. പി. ബെഞ്ചമിൻ വർഗ്ഗീസ്, കെ.കെ. കൃഷ്ണകുമാർ, ഡോ.സി.കെ. ആനന്ദൻ, ഡോ. കെ. അജിത, ഡോ. അരുൺ ബാലകൃഷ്ണൻ, സിനേഷ് എ.എസ്.തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |