കൊച്ചി: ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ദിനത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
കൊവിഡ് വാക്സിനേഷൻ, ഭക്ഷണക്കിറ്റ് വിതരണം, വൃക്ഷത്തൈനടീൽ, വിദ്യാർത്ഥികൾക്ക് ടാബ്ലറ്റ് വിതരണം എന്നിവയാണ് നടത്തിയത്. ഇൻസ്റ്റിറ്റ്യൂട്ട് അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ഉൾപ്പെടെ 1200 ഡോസ് വാക്സിൻ നൽകി. മൊബൈൽ വിതരണം പി.ടി. തോമസ് എം.എൽ.എയും ഭക്ഷണക്കിറ്റ് വിതരണം കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എയും ടാബ്ലറ്റുകളുടെ വിതരണം കെ. ബാബു, ടി.ജെ. വിനോദ്, എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ അശോക് കുമാർ എന്നിവരും നിർവഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |