കുടുംബ പ്രേക്ഷകരും കേരളത്തിലെ കൗമാരങ്ങളും കൈനീട്ടി സ്വീകരിച്ച് ഫാസിൽ സംവിധാനം ചെയ്ത 1997ൽ പുറത്തിറങ്ങിയ അനിയത്തിപ്രാവിലെ ആരും കേൾക്കാത്ത ഗാനം പുറത്തുവിട്ട് സംഗീത സംവിധായകൻ ഒൗസേപ്പച്ചൻ. തേങ്ങുമീ വീണയിൽ എന്ന ഗാനമാണ് അനിയത്തിപ്രാവിനുവേണ്ടി ഒൗസേപ്പച്ചൻ ഒരുക്കിയത്. നിങ്ങൾ കേൾക്കാത്ത പാട്ട് ഇതാ എന്ന് കുറിച്ച് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമത്തിൽ ഗാനം പങ്കുവച്ചു. ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് താരം പങ്കുവച്ചത്. എസ്. രമേശൻ നായർ എഴുതി ഒൗസേപ്പച്ചൻ സംഗീതം പകർന്നു യേശുദാസും ചിത്രയും ആലപിച്ച പാട്ടാണിത്. എന്നാൽ ചിത്രത്തിന്റെ ക്ളെമാക്സിന് മാറ്റം വന്നതോടെ പാട്ട് ചിത്രത്തിൽ ഉപയോഗിച്ചില്ല. ഒൗസേപ്പച്ചന്റെ കൈയിൽ ഭദ്രമായിരുന്ന ഇൗ ഗാനം രമേശൻ നായർ വിടവാങ്ങിയപ്പോൾ ഏറെ ആദരവോടെ സംഗീത പ്രേമികൾക്കായി പുറത്തുവിടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |