ഫീൽഡ് ലൈക് ഇഷ്ക് എന്ന അന്തോളജി ചിത്രത്തിലൂടെ നീരജ് മാധവ് വീണ്ടും ബോളിവുഡിൽ. ആറു ചെറു കഥാപാത്രങ്ങളാണ് ഈ ആന്തോളജി ചിത്രത്തിലുള്ളത്. ഇതിൽ നീരജ് മാധവ് കേന്ദ്ര കഥാപാത്രമാവുന്ന ഇന്റർവ്യൂ സംവിധാനം ചെയ്തിരിക്കുന്നത് സച്ചിൻ കുന്ദൽക്കറാണ്. മുംബയിൽ താമസിക്കുന്ന മലയാളി പശ്ചാത്തലമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ നീരജ് അവതരിപ്പിക്കുന്നത്. അയ്യ, കൊബാൾട്ട് ബ്ളൂ എന്നിവയാണ് സച്ചിൻ കുന്ദൽക്കർ ഇതിനു മുൻപ് സംവിധാനം ചെയ്ത ചിത്രങ്ങൾ.രോഹിത് സരഫ്, രാധിക മധൻ, ടാനിയ, അമോൽ പരാഷാർ, സിമ്രാൻ ജെഹാനി, കജോൾ പഗ്, സൻജിത ഭട്ടാചാര്യ, സ്കന്ദ് ഠാക്കൂർ, സബ ആസാദ് , മിഹിൻ അഹുജ എന്നിവരാണ് മറ്റു താരങ്ങൾ. ജൂലായ് 23ന് നെറ്റ്ഫ്ളിക്സിൽ ചിത്രം റിലീസ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |