ബാക്കു: ആദ്യ മത്സരത്തിൽ ക്രിസ്റ്റ്യൻ എറിക്സൺ മൈതാനമദ്ധ്യത്തിൽ കുഴഞ്ഞുവീണപ്പോൾ ഡെന്മാർക്കിനായി ഫുട്ബാൾ ലോകം തുടങ്ങിവച്ച പ്രാർത്ഥന ഇതാ സെമിഫൈനൽ വരെ എത്തിയിരിക്കുന്നു. എറിക്സണിന്റെ ജീവൻ രക്ഷിക്കാൻ ഗ്രൗണ്ടിൽ കാട്ടിയ ഒരുമ നൽകിയ ശക്തിയാണ് ആരും പ്രതീക്ഷിക്കാത്ത ഈ പടയോട്ടത്തിന്റെ കാതൽ. ആദ്യ മത്സരത്തിൽ തോറ്റെങ്കിലും പ്രതീക്ഷകൾ കൈവിടാതെ കളിച്ച ഡെന്മാർക്കിന്റെ ഈ മുന്നേറ്റത്തിന് നൂറിൽ നൂറുമാർക്കും നൽകണം.
ചെക്ക് റിപ്പബ്ലിക്കിനെ ക്വാർട്ടറിൽ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തകർത്താണ് ഡെന്മാർക്ക് യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചത്. ഡെന്മാർക്കിനായി തോമസ് ഡെലാനി, കാസ്പർ ഡോൾബെർഗ് എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ചെക്ക് റിപ്പബ്ലിക്കിനായി സൂപ്പർതാരം പാട്രിക്ക് ഷിക്ക് ആശ്വാസ ഗോൾ നേടി. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാനായത് ഡെന്മാർക്കിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഡെന്മാർക്കിന്റെഎതിരാളികൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |