വർക്കല: വർക്കല നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി എല്ലാ വീട്ടിലും പച്ചക്കറി കൃഷി, ഓണത്തിന് ഒരു മുറം പച്ചക്കറി, വിള ഇൻഷുറൻസ് ക്യാമ്പയിൻ, എന്നിവയുടെ ഉദ്ഘാടനം വി.ജോയി എം.എൽ.എ. നിർവഹിച്ചു.നഗരസഭ ചെയർമാൻ കെ.എം. ലാജി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ നിതിൻ നായർ, വിജി, ബീവി ജാൻ, കൗൺസിലർ പി.എം. ബഷീർ, കൃഷി ഫീൽഡ് ഓഫീസർ രാധാകൃഷ്ണൻ, നഗരസഭ സെക്രട്ടറി സജി എന്നിവർ സംസാരിച്ചു. എല്ലാ വാർഡുകളിലും തൈകളും വിത്തും വരും ദിവസങ്ങളിൽ വിതരണം ചെയ്യുമെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |