SignIn
Kerala Kaumudi Online
Thursday, 25 April 2024 7.32 AM IST

12,100 രോഗികൾ, 76 മരണങ്ങൾ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12,100 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. 10.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ). 76 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ മരണം 13,716 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,263 പേർ

സമ്പർക്കരോഗികളാണ്. 698 പേരുടെ ഉറവിടം വ്യക്തമല്ല. 76 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നു വന്നവർ. 63 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 11,551 പേർ രോഗമുക്തി നേടി.

 കൂടുതൽ മലപ്പുറത്ത്

രോഗവ്യാപനത്തിൽ ഇന്നലെയും മലപ്പുറമാണ് മുന്നിൽ. ജില്ലയിൽ 1541 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോഴിക്കോട് 1358, തൃശൂർ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂർ 782, ആലപ്പുഴ 683, കാസർകോട് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ സ്ഥിതി. ആകെ രോഗികൾ 29,73,684.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.