SignIn
Kerala Kaumudi Online
Friday, 19 April 2024 3.33 PM IST

സ്ത്രീധനത്തിനെതിരെ പൊതുസമൂഹം ഉണരണം: മന്ത്രി വീണാ ജോർജ്

veena

പത്തനംതിട്ട : സ്വസ്തി ഫൗണ്ടേഷൻ, യംഗ് ഇൻഡ്യൻസ് എന്നിവയുടെ പങ്കാളിത്തത്തോടെ സ്ത്രീധന വിരുദ്ധ വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി പള്ളിക്കൽ പി.യു.എം.വി.എച്ച്.എസ്.എസിൽ നടത്തി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. സ്ത്രീധനത്തിന്റെ പേരിൽ സ്ത്രീകളെ പീഡിപ്പിക്കുന്നതിനെതിരെ പൊതുസമൂഹം ഉണർന്നു പ്രവർത്തിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. സരസ്വതി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് വൈസ് ചെയർപേഴ്സണും സ്വസ്തി ഫൗണ്ടേഷൻ ട്രസ്റ്റിയുമായ ഡോ.ദേവീ മോഹൻ, ടൈംട്രോണിക്ക് സി.ഇ.ഒയും യംഗ് ഇൻഡ്യൻ എക്‌സിക്യൂട്ടിവ് കൗൺസിൽ അംഗവുമായ ശങ്കരി ജെ. ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു.
ഫ്രീലാൻസ് ആർക്കിടെക്ട് ആൻഡ് ബിസിനസ് പാർട്ണർ ഫോർ പീപ്പിൾ പ്രോയുടെ സ്ഥാപകയും കൗൺസിലറുമായ വീണാ റേച്ചൽ ജോൺസൺ, അഡ്വ. മിറാഷ് അലക്‌സാണ്ടർ എന്നിവർ ക്ലാസ്സ് നയിച്ചു. പരസ്പര ബഹുമാനമാണ് കുടുംബ ബന്ധത്തിന്റെ അടിത്തറയെന്നും പെൺകുട്ടികൾ സ്വയം പര്യാപ്തത ആർജിക്കണമെന്നും വീണാ റേച്ചൽ ഓർമ്മപ്പെടുത്തി. സ്ത്രീകളുടെ സുരക്ഷയ്ക്ക് ആവശ്യമായ വിവിധ നിയമവശങ്ങളെക്കുറിച്ച് അഡ്വ. മിറാഷ് സംസാരിച്ചു.
ഇത്തരം ബോധവത്ക്കരണം നാടാകെ വ്യാപിക്കണമെന്ന് സ്‌കൂൾ മാനേജർ ശങ്കരി ജെ. ഉണ്ണിത്താൻ അഭിപ്രായപ്പെട്ടു. പ്രിൻസിപ്പൽ സനിൽകുമാർ, പി.ടി.എ സെക്രട്ടറി അജയ കൃഷ്ണൻ, സ്റ്റാഫംഗങ്ങൾ, രക്ഷകർത്താക്കൾ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.