കൊച്ചി: പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ ഒരു ദിവസത്തെ ഇടവേളയ്ക്കുശേഷം പെട്രോൾ വിലയും നാലു ദിവസത്തിന് ശേഷം ഡീസൽ വിലയും കൂട്ടി. തിരുവനന്തപുരത്ത് 35 പൈസ വർദ്ധിച്ച് പെട്രോൾ വില 101.49 രൂപയായി. 19 പൈസ ഉയർന്ന് 95.93 രൂപയാണ് ഡീസലിന്. എറണാകുളത്തെ ഉൾപ്രദേശങ്ങളിലും ഇന്നലെ പെട്രോൾ വില 100 കടന്നു. നേര്യമംഗലത്ത് 100.11 രൂപ, കുട്ടമ്പുഴ 100.50 രൂപ എന്നിങ്ങനെയായിരുന്നു ഇന്നലെ വില.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |