തിരുവനന്തപുരം : തിരുവനന്തപുരം ബാറിലെ സീനിയർ അഭിഭാഷകനായിരുന്ന ശ്രീകണ്ഠേശ്വരം കൃഷ്ണൻനായർ (97) നിര്യാതനായി. 1952ൽ തിരു.ബാറിലെ അഭിഭാഷകനായി എൻറോൾ ചെയ്തു. ദീർഘകാലം വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനായിരുന്നു. സാമൂഹിക സംഘടനകളിലെ ഭാരവാഹിയായിരുന്നു. നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. ഭാര്യ: പരേതയായ ശാരദാദേവി അമ്മ. മക്കൾ: ദേവീകൃഷ്ണകുമാരി, ശ്രീകണ്ഠേശ്വരം എസ്.കെ. വിജയശങ്കർ (അഡ്വ. നോട്ടറി), അഡ്വ. കെ.എസ്. അശോക് കുമാർ, കെ. സുന്ദർ കുണ്ടറത്തല (ബിസിനസ്). മരുമക്കൾ: ശൂരനാട് പി.എൻ. ബാലകൃഷ്ണപിള്ള, ഡോ. എം.സി. കലാവതി (അസോ. പ്രൊഫ. ആർ.സി.സി), ആനന്ദകുമാരി (റബർ ബോർഡ്).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |