തിരുവനന്തപുരം: ന്യൂ രാജസ്ഥാൻ മാർബിൾസിന്റെ 12ാമത് ഷോറൂം ഇടുക്കിയിൽ അടിമാലി മച്ചിപ്ലാവിൽ 7ന് പ്രവർത്തനം ആരംഭിക്കും. ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 2800 ൽ പരം വ്യത്യസ്തമായ ഫ്ളോർ,വാൾ,പോർച്ച്,ക്ലാഡിംഗ്,ഡബിൾ ചാർജ്,ജംബോ,ജി.വി.ടി ടൈലുകൾ,സാനിറ്ററിവെയർ,ഗ്രാനൈറ്റ് തുടങ്ങിയവ വിൽപ്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്. കൊവിഡ് കാലത്ത് ടൈൽ വിപണിയിൽ വൻഇടിവ് സംഭവിച്ചത് കാരണം നിർമ്മാതാക്കൾ 20 മുതൽ 50ശതമാനം വരെ വില കുറച്ചിരിക്കുകയാണ്. ഈ വിലകുറവ് പുതിയ ഷോറൂമിൽ നിന്നു പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്കു ലഭിക്കുമെന്നും ഇതേ വിലകുറവ് സാനിറ്ററിവെയറിനും ഗ്രാനൈറ്റിനും ഉണ്ടായിരിക്കുമെന്നും ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി സി. വിഷ്ണുഭക്തൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |