SignIn
Kerala Kaumudi Online
Friday, 29 March 2024 5.07 PM IST

നാളെ വ്യാപാരി പണിമുടക്ക്

c

കൊല്ലം: ടി.പി.ആർ മാനദണ്ഡങ്ങൾ ഒഴിവാക്കി എല്ലാ കടകളും എല്ലാ ദിവസവും തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടും കൊവിഡിന്റെ പേരിലുള്ള വ്യാപാരി ദ്രോഹ നടപടികൾക്കെതിരെയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിൽ ജില്ലയിലെ എല്ലാ കടകളും അടച്ചിട്ട് പങ്കെടുക്കാൻ സമിതി ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.

സെക്രട്ടേറിയറ്റ് പടിക്കൽ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊല്ലം കളക്ടറേറ്റിന് മുന്നിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ജില്ലാ ഭാരവാഹികൾ ഉപവാസം നടത്തും. ജില്ലയിലെ 1000 കേന്ദ്രങ്ങളിലും യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഉപവാസം നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ഭാരവാഹികളായ എസ്. കബീർ, ബി. രാജീവ്, കെ. രാമഭദ്രൻ, എസ്. നൗഷറുദ്ദീൻ, എൻ. രാജീവ്, കെ.ജെ. മേനോൻ, എം.എം. ഇസ്മയിൽ, എ. അൻസാരി, എ.കെ. ഷാജഹാൻ, നവാസ് പുത്തൻവീട്, ജി. രാജൻകുറുപ്പ് , ഡി. വാവാച്ചൻ, എസ്. രമേശ്കുമാർ, ബി. പ്രേമാനന്ദ്, ബി. വേണുഗോപാലൻ നായർ തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, KOLLAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.