SignIn
Kerala Kaumudi Online
Thursday, 25 April 2024 1.34 PM IST

ശ്രീധന്യ സുരേഷ് സബ് കളക്ടർ

vvv

മലപ്പുറം: ആദിവാസി വിഭാഗത്തിൽ നിന്നും സംസ്ഥാനത്ത് സിവിൽ സർവീസ് കരസ്ഥമാക്കി നാടിന് അഭിമാനവും പ്രചോദനവുമായി മാറിയ വയനാട് സ്വദേശി ശ്രീധന്യ സുരേഷ് ഇന്ന് പെരിന്തൽമണ്ണ സബ് കളക്ടറായി ചുമതലയേൽക്കും. കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ഒരു വർഷം സേവനമനുഷ്ഠിച്ചതിന് ശേഷമാണ് ശ്രീധന്യ സുരേഷ് പെരിന്തൽമണ്ണ സബ് കളക്ടറാകുന്നത്. സിവിൽ സർവീസ് പരീക്ഷയിൽ 410 ാം റാങ്ക് നേടിയായിരുന്നു ശ്രീധന്യയുടെ മിന്നും ജയം. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പരിമിതികളെ പടിക്ക് പുറത്തുനിറുത്തി പോരാടിയുള്ള ശ്രീധന്യയുടെ നേട്ടം വിദ്യാർത്ഥികളടക്കം നിരവധി പേർക്കാണ് പ്രചോദനമായത്. വയനാട് തരയോട് നിർമ്മല ഹൈസ്‌കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും കോഴിക്കോട് ദേവഗിരി കോളേജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കറ്റ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. തുടർന്നാണ് സിവിൽ സർവീസെന്ന ലക്ഷ്യം കൈവരിച്ചത്. വയനാട് പൊഴുതന സ്വദേശി സുരേഷ്, കമല ദമ്പതികളുടെ മകളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SUB COLLECTOR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.