SignIn
Kerala Kaumudi Online
Friday, 19 April 2024 11.09 AM IST

ഈസ് ഒഫ് ലിവിംഗ്' സർവേ ഇന്ന്

bbbbbb

മലപ്പുറം: ജില്ലയിലെ ദരിദ്ര കുടുംബങ്ങൾക്ക് കഴിഞ്ഞ 10 വർഷം ഉണ്ടായ ഭൗതിക സൗകര്യങ്ങളുടെ പുരോഗതിയും ജീവിത നിലവാരത്തിലെ ഉയർച്ചയും വിലയിരുത്താൻ നടത്തുന്ന ഈസ് ഓഫ് ലിവിംഗ് സർവേ ഇന്ന് ആരംഭിക്കും. കുടുംബശ്രീ, അങ്കണവാടി വർക്കർമാർ, ആശ, ആർ.ആർ.ടി എന്നിവരുടെ സഹായത്തോടെ ജൂലൈ 20 വരെയാണ് സർവേ. ഗ്രാമവികസന വകുപ്പും സാമ്പത്തിക സ്ഥിതിവിവര വകുപ്പും സംയുക്തമായി നടത്തുന്ന സർവേയിൽ വി.ഇ.ഒമാർക്കാണ് ഗ്രാമപഞ്ചായത്ത് തലത്തിൽ ഏകോപന ചുമതല. സർവേയുടെ ജില്ലാതല ഉദ്ഘാടനം ഇന്നുരാവിലെ 10ന് പുലാമന്തോൾ ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ എന്നിവർ നിർവഹിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, SURVEY
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.