SignIn
Kerala Kaumudi Online
Thursday, 25 April 2024 11.14 PM IST

ടെക്സാസിലേക്ക് ഫാത്തിമ റിൻഷ

fathima
ഫാത്തിമ റിൻഷ

എടവണ്ണ : എം ഇ എസ് മമ്പാട് കോളേജിലെ മൂന്നാം വർഷ മാസ്‌കമ്മ്യൂണിക്കേഷൻ വിദ്യാർത്ഥി ഫാത്തിമ റിൻഷയുടെ മാദ്ധ്യമപഠനം ഇനി അമേരിക്കയിലെ ടെക്സാസിൽ ഹൂസ്ടൺ കമ്മ്യൂണിറ്റി കോളേജിൽ. വർഷംതോറും നടത്തിവരാറുള്ള കമ്മ്യൂണിറ്റി കോളേജ് ഇനിഷ്യേറ്റീവ് പ്രോഗ്രാമിലൂടെയാണ് അർഹത നേടിയത്. വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികളെ അമേരിക്കയിലെ കമ്മ്യൂണിറ്റി കോളേജുകളിൽ ഉൾപ്പെടുത്തിവിവിധ സംസ്‌കാരങ്ങൾ പഠിക്കാനും പറഞ്ഞുകൊടുക്കാനും കൂടെ ഒരു വർഷത്തെ ലഭ്യമായ കോഴ്സ് പഠിക്കുകയുമാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യം വയ്ക്കുന്നത്. കോളേജിൽ നടത്തുന്ന പരീക്ഷയ്ക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ബാംഗ്ലൂരിലും ചെന്നൈയിലുമായി പരീക്ഷകളും അഭിമുഖങ്ങളും നടത്തിയശേഷമാണ് ഈ സുവർണ്ണ നേട്ടത്തിലേക്ക് എത്തുന്നത്. ജൂലൈ അവസാന വാരത്തോടെ അമേരിക്കയിലേക്ക് തിരിക്കും. ചെലവ് അമേരിക്കൻ സർക്കാർ വഹിക്കും. തിരികെ മമ്പാട് കോളേജിലെത്തി പഠനം പൂർത്തിയാക്കും. മലപ്പുറം വട്ടപ്പറമ്പിലെ അബ്ദുൽ അസീസ്, സൈനബ ദമ്പതികളുടെ നാലാമത്തെ മകളാണ് ഫാത്തിമ റിൻഷ. മുഹമ്മദ് റിസ്വാൻ, ഇംതിയാസ്, ഫഹദ് ഇബ്ൻ അബ്ദുൽ അസീസ് എന്നിവർ സഹോദരങ്ളാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM, EDUCATION
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.