തിരുവനന്തപുരം:യുവമോർച്ച കല്ലിയൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ബിരിയാണി ഫെസ്റ്റ്' നടത്തി.കല്ലിയൂർ വെസ്റ്റ് മേഖലയിൽ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് സ്മാർട് ഫോൺ നൽകുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ 2000 ബിരിയാണി വിതരണം ചെയ്തു.മൂകളൂർമൂല ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ചന്തു കൃഷ്ണ ഉദ്ഘാടനം ചെയ്തു.യുവമോർച്ച സംസ്ഥാന ഐ.ടി സെൽ കൺവീനർ അഭിലാഷ് അയോധ്യ,യുവമോർച്ച മണ്ഡലം പ്രസിഡന്റ് നിധിൻ,ബി.ജെ.പി മേഖല പ്രസിഡന്റ് സുമോദ്,മേഖല ജനറൽ സെക്രട്ടറി ശ്യാം,കൃഷ്ണപ്രിയ വിപിൻ,ശ്രീലാൽ,ആനന്ദ് ,സെന്തിൽ വിഷ്ണു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |