Kerala Kaumudi Online
Monday, 27 May 2019 5.15 PM IST

കെ.സി വേണുഗോപാല്‍ വയനാട് സീറ്റില്‍ മത്സരിക്കുമെന്ന സൂചനയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍

news

1. കെ.സി വേണുഗോപാല്‍ വയനാട് സീറ്റില്‍ മത്സരിക്കുമെന്ന സൂചനയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ.സി വേണുഗോപാല്‍ പറഞ്ഞത്, ആലപ്പുഴയില്‍ മത്സരിക്കാന്‍ ഇല്ലെന്ന്. എന്നാല്‍ ഇത് മത്സരിക്കില്ല എന്ന തീരുമാനമായി വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും മുല്ലപ്പള്ളി. അതേസമയം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് കെ.പി.സി.സി പ്രസിഡന്റായതെന്നും ആവര്‍ത്തിച്ചു.

2. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യത ഇല്ല. കോണ്‍ഗ്രസ് ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഇടപെടും. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും എന്നാണ് പ്രതീക്ഷ എന്നും മുല്ലപ്പള്ളി. കെ.എം മാണി, പി.ജെ ജോസഫ്, ജോസ്.കെ.മാണി എന്നിവരുമായി സംസാരിച്ചതായും മറ്റ് ഘടകക്ഷി നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു

3. അതിനിടെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ നീക്കം, വെള്ളിയാഴ്ച ചേരുന്ന സ്‌ക്രീനിംഗ് കമ്മറ്റിയില്‍ അന്തിമ പട്ടിക ഉണ്ടാക്കി അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി സ്‌ക്രീനിംഗ് കമ്മറ്റിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ സമ്മതിച്ചേക്കും. മത്സരിക്കാന്‍ പത്തനംതിട്ട തിരഞ്ഞെടുത്താല്‍ ഇടുക്കി ആന്റോ ആന്റണിക്ക് ലഭിക്കും. പത്തനംതിട്ട, ഇടുക്കി, എറണാകുളം സീറ്റുകളുടെ കാര്യത്തില്‍ സ്‌ക്രീനിംഗ് കമ്മറ്റി തീരുമാനം എടുക്കാന്‍ ഇടയില്ല

4. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യം യു.എന്‍ രക്ഷാ സമിതി നാളെ പരിഗണിക്കും. അസ്ഹറിനെ ആഗോള ഭീകരന്‍ ആയി പ്രഖ്യാപിക്കണം എന്ന പ്രമേയം സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവര്‍ സംയുകമായാണ് കൊണ്ടു വരുന്നത്. അസ്ഹറിനെ ആഗോള ഭീകരന്‍ ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നത്, പത്തു വര്‍ഷത്തിനിടെ ഇത് നാലാം തവണ

5. എന്നാല്‍ അസ്ഹറിന്റെ കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ല എന്ന് ചൈന. ചര്‍ച്ചകളിലൂടെ മാത്രമേ യുക്തിപരമായ തീരുമാനം എടുക്കാന്‍ കഴിയുള്ളൂ എന്നും ചൈന. ഭീകരരെ പട്ടിക പെടുത്തുന്നതിന് രക്ഷാസമിതിയുടെ 1267 കമ്മിറ്റിയില്‍ ചൈന സ്വീകരിച്ചിരിക്കുന്നത്, വ്യക്തവും സുസ്ഥിരവുമായ നിലപാട് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം

6. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യാത്ര പരിപാടികളില്‍ നിന്നും വയനാടിനെ ഒഴിവാക്കി. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വസന്ത കുമാറിന്റെ വീടു സന്ദര്‍ശിക്കാനും അനുമതിയില്ല. മാവോയിസ്റ്റ് ഭീക്ഷണി നിലനില്‍ക്കുന്നതിനാല്‍ വയനാട് യാത്ര ഒഴിവാക്കണമെന്ന് സുരക്ഷാ ഏജന്‍സികള്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോണ്‍ഗ്രസ് രാഹുലിന്റെ യാത്ര റദ്ദാക്കാന്‍ തിരുമാനിച്ചത്. യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കമിടാനാണ് രാഹുല്‍ഗാന്ധി കേരളത്തില്‍ എത്തുന്നത്.

7. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കപ്പെടും എന്നാണ് പ്രതീക്ഷ എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. കേരള കോണ്‍ഗ്രസ്- കോണ്‍ഗ്രസ് നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്‌തെന്നും പ്രശ്നം പരിഹരിക്കാന്‍ കെല്‍പ്പുള്ള നേതൃത്വം കേരള കോണ്‍ഗ്രസിന് ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു

8. ശബരിമല വിഷയം സി.പി.എമ്മിനെ ഭയപ്പെടുത്തുന്നു എന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ്. ശബരിമലയെ തിരഞ്ഞെടുപ്പ് വിഷയം ആക്കരുത് എന്ന കമ്മിഷന്റെ നിലപാട് പാര്‍ട്ടി സെക്രട്ടറി സ്വാഗതം ചെയ്തത് ഇതിനാല്‍ എന്നും കൊടിക്കുന്നില്‍ പ്രതികരിച്ചു

9. സംസ്ഥാന എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷാ തീയതികളില്‍ മാറ്റം. ഏപ്രില്‍ 22,23 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ ഏപ്രില്‍ 27,28 തീയതികളില്‍ നടക്കും. അതേസമയം പരീക്ഷാ കേന്ദ്രങ്ങളില്‍ മാറ്റമില്ല. ഏപ്രില്‍ 23ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പരീക്ഷാ തീയതികളില്‍ മാറ്റം വരുത്തിയക് എന്ന് പ്രവേശന പരീക്ഷാ കണ്‍വീനര്‍

10. ജൂലായ് 31ന് പ്രസിദ്ധപ്പെടുത്തുന്ന അസം പൗരത്വ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ വോട്ടര്‍ പട്ടികയിലെ പേരുള്ളവരുടെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കണം എന്ന് സുപ്രീംകോടതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനോടാണ് കോടതി വിവരങ്ങള്‍ ആരാഞ്ഞത്

11. വയനാട് പനമരത്ത് അക്രമാസക്തനായ കാട്ടാനയെ മയക്കുവെടിവച്ചു വീഴ്ത്താന്‍ വനം വകുപ്പ് മന്ത്രി കെ. രാജു ഉത്തരവിട്ടു. ഇന്ന് രാവിലെ പനമരരം മേഖലയില്‍ ഇറങ്ങിയ കാട്ടാന ഒരാളെ ചവിട്ടിക്കൊല്ലുകയും ആറ് വനം വകുപ്പ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ആശുപത്രിയിലാക്കുകയും ചെയ്തിരുന്നു. ആനയെ വെടിവച്ച് വീഴ്ത്തി റേഡിയോ കോളര്‍ ധരിപ്പിച്ച ശേഷം കാട്ടില്‍ വിടാനാണ് മന്ത്രിയുടെ നിര്‍ദേശം. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന അക്രമസ്വഭാവം കാണിക്കുന്നതിനെ തുടര്‍ന്ന് ആനയുടെ സാനിധ്യമുള്ള ചെറുകാട്ടൂര്‍ വില്ലേജില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

12. ടൊവിനോ തോമസ് പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കല്‍ക്കിയുടെ ഷൂട്ടിംഗ് ആരംഭിച്ചു. പ്രവീണ്‍ പ്രഭരമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയുടെ എക്കാലത്തേയും ഹിറ്റ് കഥാപാത്രമായ ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെ ഓര്‍മ്മിപ്പിക്കും വിധത്തിലുള്ള ഒരു കഥാപാത്രമാവും ടൊവിനയുടേത് എന്നാണ് പുറത്തു വരുന്ന വിവരം

13. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടന്‍ വിവേക് ഒബ്‌റോയിക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കവെ ആണ് അപകടമുണ്ടായത്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, MULLAPPALLY RAMACHANDRAN, KC VENUGOPAL, ELECTION 2019
KERALA KAUMUDI EPAPER
TRENDING IN VIDEOS
VIDEOS
PHOTO GALLERY