നിർമ്മാണം : ആന്റണി പെരുമ്പാവൂർ
തകർപ്പൻ വിജയമായ ദൃശ്യം സീരീസിന് ശേഷം മോഹൻലാലും ജിത്തുജോസഫും ഒന്നിക്കുന്ന ചിത്രത്തിന് 12th MAN എന്ന് പേരിട്ടു. നേരത്തെ മോഹൻലാൽ - പൃഥ്വിരാജ് ചിത്രമായ ബ്രോഡാഡിക്ക് മുൻപ്മോഹൻലാലും ജിത്തു ജോസഫും വീണ്ടുമൊന്നിക്കുന്ന ചിത്രം തുടങ്ങുമെന്ന വാർത്ത കേരളകൗമുദി ഫ്ലാഷ് മൂവീസിന്റെ ജൂലായ് ലക്കത്തിലാണ് ആദ്യം പുറത്തുവിട്ടത്.
ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന 12th MAN ത്രില്ലർ മൂഡിലൊരുങ്ങുന്നചിത്രമാണ്. നവാഗതനായ കെ.ആർ. കൃഷ്ണകുമാർ രചന നിർവഹിക്കുന്ന ചിത്രത്തിൽ ഷൈൻടോം ചാക്കോ, പ്രിയങ്കാ നായർ, വീണ നന്ദകുമാർ , അനുശ്രീ, അതിഥി രവി,ശിവദ, െെസജുകുറുപ്പ് തുടങ്ങിയവരും വേഷമിടുന്നുണ്ട്. ചിത്രത്തിൽ ആകെ 14 കഥാപാത്രങ്ങളാണുള്ളത്. ഒരു ദിവസം പതിനൊന്നുപേർ ഒത്തുകൂടുന്ന ഒരിടത്തേക്ക് പന്ത്രണ്ടാമനായി ഒരാൾ കടന്നുവന്നശേഷം 24 മണിക്കൂറിനുള്ളി ഉണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്.
സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റർ: വി.എസ്. വിനായക്, പശ്ചാത്തല സംഗീതം: അനിൽ ജോൺസൺ, കലാസംവിധാനം: രാജീവ് കോവിലകം, വസ്ത്രാലങ്കാരം: ലിന്റ ജിത്തു, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനയ്ക്കൽ, ഫിനാൻസ് കൺട്രോളർ: മനോഹരൻ കെ. പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ്: അർഷാസ് അയൂബ്, സുധീഷ് രാമചന്ദ്രൻ, മേയ്ക്കപ്പ്: ജിതേഷ് പൊയ്യ, വിഷ്വൽ ഇഫക്ട്സ്: ടോണി മാഗ്
മിണി, സ്റ്റിൽസ്: ബെന്നറ്റ്. എം. വർഗീസ്, ഡിസൈൻ : സേതുശിവാനന്ദൻ.
ചിത്രീകരണം ഉടൻ ആരംഭിക്കും. ഒ.ടി.ടി റിലീസാണ് പ്ളാൻ ചെയ്യുന്നത്. അതേസമയം മോഹൻലാൽ - ജിത്തു ജോസഫ് ടീമിന്റെ റാമിന്റെ അടുത്തഘട്ട ചിത്രീകരണം കൊവിഡ് വ്യാപനം നിയന്ത്രണവിധേയമായശേഷമേ തുടങ്ങൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |