1. ശബരിമല പ്രചരണ വിഷയമാക്കരുത് എന്ന നിലപാടില്‍ ഉറച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ച ലിംഗനീതി ഉന്നയിക്കാം. ക്ഷേത്രം, മതം, ദൈവം തുടങ്ങിയ പ്രചരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. ഇക്കാര്യം നാളത്തെ സര്‍വകക്ഷിയോഗത്തില്‍ വ്യക്തമാക്കും. ചട്ടലംഘനം ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. 2. വിഷയം ചര്‍ച്ച ചെയ്യുന്ന പരിധി രാഷ്ട്രീയപാര്‍ട്ടികള്‍ നിശ്ചയിക്കണം. മാതൃകാ പെരുമാറ്റ ചട്ടം, സുപ്രീംകോടതി വിധി എന്നിവ കര്‍ശനമായി നടപ്പാക്കും. മാതൃകാപെരുമാറ്റ ചട്ടം വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കാന്‍ കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ടിക്കാറാം നിലപാട് ആവത്തിച്ചത് ശബരിമല പ്രചരണ വിഷയമാക്കാന്‍ പാടില്ലെന്ന നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാരിന്റെ താത്പര്യം സംരക്ഷിക്കാനാണ് എന്ന് ആരോപിച്ച് ബി.ജെ.പി മുന്‍ സംസ്ഥാന സമിതിയംഗം കൃഷ്ണദാസ് പി നായര്‍ ടിക്കാറാം മീണയ്ക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിന് പരാതി നല്‍കിയതിന് പിന്നാലെ 3. കെ.സി വേണുഗോപാല്‍ മത്സരിക്കും എന്ന് പറഞ്ഞതില്‍ വിശദീകരണവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. വേണുഗോപാല്‍ മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ല. തന്റെ പ്രസ്താവനയെ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചു. കെ.സിയുടെ സുരക്ഷിത മണ്ഡലമാണ് ആലപ്പുഴ. മത്സരിക്കേണ്ട അനിവാര്യതയെ കുറിച്ചാണ് പറഞ്ഞതെന്നും മുല്ലപ്പള്ളി. വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്ത് എത്തിയത്, വയനാട് സീറ്റില്‍ കെ.സി വേണുഗോപാല്‍ മത്സരിക്കും എന്ന് സൂചന നല്‍കിയത് വാര്‍ത്തയായതോടെ 4. കെ.സി വേണുഗോപാല്‍ പറഞ്ഞത്, ആലപ്പുഴയില്‍ മത്സരിക്കാന്‍ ഇല്ലെന്ന്. എന്നാല്‍ ഇത് മത്സരിക്കില്ല എന്ന തീരുമാനമായി വ്യാഖ്യാനിക്കേണ്ടത് ഇല്ലെന്നും ആയിരുന്നു മുല്ലപ്പള്ളി പറഞ്ഞത്. അതേസമയം ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ആ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് കെ.പി.സി.സി പ്രസിഡന്റായതെന്നും ആവര്‍ത്തിച്ചു. കേരള കോണ്‍ഗ്രസില്‍ പിളര്‍പ്പിന് സാധ്യത ഇല്ല. കോണ്‍ഗ്രസ് ഇടപെടേണ്ട സാഹചര്യം വന്നാല്‍ ഇടപെടും.
5. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കും എന്നാണ് പ്രതീക്ഷ എന്നും മുല്ലപ്പള്ളി. കെ.എം മാണി, പി.ജെ ജോസഫ്, ജോസ്.കെ.മാണി എന്നിവരുമായി സംസാരിച്ചതായും മറ്റ് ഘടകക്ഷി നേതാക്കളും പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതായും മുല്ലപ്പള്ളി പറഞ്ഞു. അതിനിടെ, സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വേഗത്തിലാക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. നിലവിലെ നീക്കം, വെള്ളിയാഴ്ച ചേരുന്ന സ്ക്രീനിംഗ് കമ്മറ്റിയില്‍ അന്തിമ പട്ടിക ഉണ്ടാക്കി അടുത്ത ദിവസം തന്നെ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്താന്‍. മത്സരിക്കാന്‍ താത്പര്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി സ്ക്രീനിംഗ് കമ്മറ്റിയെ അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാന്‍ഡ് നിര്‍ബന്ധിച്ചാല്‍ സമ്മതിച്ചേക്കും. 6. പുല്‍വാമ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം എന്ന ആവശ്യം യു.എന്‍ രക്ഷാ സമിതി നാളെ പരിഗണിക്കും. അസ്ഹറിനെ ആഗോള ഭീകരന് ആയി പ്രഖ്യാപിക്കണം എന്ന പ്രമേയം സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്, ഫ്രാന്‍സ് എന്നിവര്‍ സംയുകമായാണ് കൊണ്ടു വരുന്നത്. അസ്ഹറിനെ ആഗോള ഭീകരന് ആയി പ്രഖ്യാപിക്കണം എന്ന ആവശ്യം ഉയരുന്നത്, പത്തു വര്‍ഷത്തിനിടെ ഇത് നാലാം തവണ 7. എന്നാല്‍ അസ്ഹറിന്റെ കാര്യത്തില്‍ മുന്‍നിലപാടില്‍ മാറ്റമില്ല എന്ന് ചൈന. ചര്‍ച്ചകളിലൂടെ മാത്രമേ യുക്തിപരമായ തീരുമാനം എടുക്കാന്‍ കഴിയുള്ളൂ എന്നും ചൈന. ഭീകരരെ പട്ടിക പെടുത്തുന്നതിന് രക്ഷാസമിതിയുടെ 1267 കമ്മിറ്റിയില്‍ ചൈന സ്വീകരിച്ചിരിക്കുന്നത്, വ്യക്തവും സുസ്ഥിരവുമായ നിലപാട് എന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം 8. മുഖ്യമന്ത്രിയുടെ പ്രളയാനന്തര ദുരിതാശ്വാസ നിധിയിലേക്കുള്ള രണ്ടാംഘട്ട വിഭവ സമാഹരണ ഫണ്ട് നവോദയ കൈമാറി. സാലറി ചലഞ്ചില്‍ നവോദയയോട് ഒപ്പം നിന്ന ജയാനന്ദ്, നജീബ്, ഉദയ പ്രകാശന്, രാജേഷ് സി.എം, പി.ജെ ആന്റണി, ഷാഹിദ ഷാനവാസ് തുടങ്ങിയവരുടെ സംഭാവനയും ചേര്‍ത്ത് ഒരു കോടി പതിനഞ്ച് ലക്ഷത്തോളം രൂപയാണ് നവോദയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. 9. നവകേരളം സൃഷ്ടിക്കാനായി സഹായിച്ച കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസികളോട് നന്ദി അറിയിച്ചു കൊണ്ടാണ് മുഖ്യമന്ത്രി ഫണ്ട് ഏറ്റു വാങ്ങിയത്. ചടങ്ങില്‍ മുഖ്യമന്ത്രിക്ക് ഒപ്പം പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ജോര്‍ജ് വര്‍ഗീസ്, പ്രവാസി കമ്മീഷന് അംഗവും നവോദയ മുന്‍ രക്ഷാധികാരി ആസാദ് തിരൂര്‍, നവോദയ ദമാം രക്ഷാധികാരി സുധീഷ് തൃപ്രയാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു 10. ജാമ്യ ആവശ്യവുമായി കോടതിയെ സമീപിച്ച് സ്റ്റാര്‍ ഇന്ത്യ മുന്‍ മേധാവിയും ഷീനാ ബോറ കൊലക്കേസ് പ്രതിയുമായ പീറ്റര്‍ മുഖര്‍ജി. തനിക്ക് 64 വയസ് ആയെന്നും ജാമ്യത്തില്‍ ഇറങ്ങിയാലും വിചാരണ നല്ല നിലയില്‍ നടക്കും എന്നും പീറ്റര്‍ മുഖര്‍ജി. ജയിലില്‍ കിടന്ന് മരിക്കാന്‍ വയ്യ. 2015 മുതല്‍ പീറ്റര്‍ ജയിലില്‍ ആണ്. അറസ്റ്റില്‍ ആകുന്നത് വരെ കഴിഞ്ഞത് മകന് രാഹുലിന് ഒപ്പം. പ്രതികളെ സ്വാധീനിക്കണം എങ്കില്‍ അത് അന്നേ ആകാം ആയിരുന്നു എന്നും പീറ്റര്‍ മുഖര്‍ജി 11. കേസില്‍ പീറ്റര്‍ മുഖര്‍ജിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളി ഇരുന്നു. അപേക്ഷയെ സി.ബി.ഐ എതിര്‍ക്കുന്നത്, കേസിലെ പ്രധാന സാക്ഷി ആയ പീറ്ററുടെ മകന് രാഹുല്‍ മുഖര്‍ജിയെ സ്വാധീനിക്കും എന്ന് ചൂണ്ടിക്കാട്ടി. പീറ്റര്‍ നിശബ്ദ കൊലയാളി എന്ന വാദത്തോടെ ആണ് അന്ന് സി.ബി.ഐ ജാമ്യാപേക്ഷ തള്ളിയത്
|