കോഴിക്കോട്: അടിയന്തരാവശ്യങ്ങൾ അംഗീകരിച്ചു കിട്ടാൻ ആൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലകളിലെ പ്രധാന ബിവറേജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾക്കു മുന്നിലും കേന്ദ്രങ്ങൾക്ക് മുന്നിലും സമരം നടത്തും.
ഓഡിറ്റോറിയങ്ങളുടെ വലുപ്പമനുസരിച്ച് മാനദണ്ഡങ്ങൾ പാലിച്ച് വിവാഹ ചടങ്ങുകൾക്ക് കേറ്ററിംഗ് നടത്താൻ അനുവദിക്കുക, സഹകരണ ബാങ്കുകൾ വഴി കേറ്ററിംഗ് സ്ഥാപനങ്ങൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ അനുവദിക്കുക, തൊഴിലാളികളെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക, വൈദ്യുതി കുടിശ്ശിക തവണവ്യവസ്ഥയിൽ അടയ്ക്കാനുള്ള അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. കോഴിക്കോട്ട് മിനി ബൈപാസിലെ ഔട്ലെറ്റിനു മുന്നിലാണ് സമരമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന രക്ഷാധികാരി ബാദുഷ കടലുണ്ടി, സെക്രട്ടറി ഷാഹുൽ ഹമീദ്, ജില്ലാ ജനറൽ സെക്രട്ടറി പ്രേംചന്ദ് വള്ളിൽ, വൈസ് പ്രസിഡന്റ് കെ.ബേബി, പി.വി. ഹിഫ്സു എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |