തിരുവനന്തപുരം: കെ.എം.മാണിയോട് ആദരവുണ്ടെങ്കിൽ എൽ.ഡി.എഫിൽ തുടരണമോയെന്ന് ജോസ് കെ. മാണി തീരുമാനിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരള കോൺഗ്രസ് (എം) ഘടകകക്ഷിയായ സർക്കാറിന്റെ അഭിഭാഷകനാണ് സുപ്രീംകോടതിയിൽ കെ.എം. മാണി അഴിമതിക്കാരനാണെന്ന് പറഞ്ഞിരിക്കുന്നത്.
പരാമർശം പിൻവലിക്കണം: കേരള കോൺ- എം
സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകൻ അന്തരിച്ച കെ. എ മാണിയെക്കുറിച്ച് നടത്തിയ വസ്തുതാവിരുദ്ധമായ പരാമർശത്തിൽ കേരള കോൺഗ്രസ് എമ്മിനുള്ള പ്രതിഷേധം അറിയിക്കുന്നതായി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. രണ്ടു തവണ വിജിലൻസ് കോടതിയും ഹൈക്കോടതിയും ഒരു തരത്തിലും കുറ്റക്കാരനല്ല എന്ന് കണ്ടെത്തിയ കെ.എം. മാണിക്കെതിരെ നിരുത്തരവാദപരമായ പരാമർശം നടത്തിയ അഭിഭാഷകനോട് വിശദീകരണം തേടണം. ഈ പരാമർശം ഉടൻ പിൻവലിക്കാനുള്ള നടപടി സ്വീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |