SignIn
Kerala Kaumudi Online
Friday, 29 March 2024 1.21 PM IST

സോഷ്യൽ മീഡിയയിലെ എഴുത്ത്: പെരുമ്പാവൂർ സബ് ജഡ്ജി എസ്. സുദീപ് രാജിവച്ചു

sudeep

കൊച്ചി: സോഷ്യൽ മീഡിയയിൽ കോടതിവിധികൾക്കെതിരെ പരാമർശങ്ങൾ നടത്തിയതിനെത്തുടർന്ന് ഹൈക്കോടതി നടപടി സ്വീകരിക്കുന്നതിനിടെ പെരുമ്പാവൂർ സബ് ജഡ്‌ജി എസ്. സുദീപ് രാജി സമർപ്പിച്ചു. താൻ രാജിവച്ചെന്ന വിവരം ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് സുദീപ് അറിയിച്ചത്. ജില്ലാ ജഡ്‌ജി മുഖേന ഔദ്യോഗികമായി രാജിക്കത്ത് ഹൈക്കോടതിയിലെ ജില്ലാ ജുഡിഷ്യറി രജിസ്ട്രിക്ക് ലഭിച്ചിട്ടില്ല.

ഹൈക്കോടതി വിധികളെ പരാമർശിച്ച് സുദീപ് ഫേസ്ബുക്കിലെഴുതിയ കുറിപ്പുകൾക്കെതിരെ ജുഡിഷ്യറിയിൽ പരാതി ഉയർന്നതിനെത്തുടർന്ന് അന്വേഷണത്തിനായി ജില്ലാ ജഡ്ജിയെ നിയോഗിച്ചിരുന്നു. അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് താൻ രാജിവച്ചെന്ന് സുദീപ് ഫേസ്ബുക്കിൽ കുറിച്ചത്. ജുഡിഷ്യൽ ഓഫീസർമാർ സോഷ്യൽ മീഡിയയിൽ എഴുതുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി അടുത്തിടെ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതു ലംഘിച്ചും സുദീപ് കുറിപ്പുകളെഴുതി. ശബരിമല വിധിയെത്തുടർന്ന് നടത്തിയ പരാമർശങ്ങളിലും പരാതിയുയർന്നിരുന്നു.ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർക്ക് നന്ദി അർപ്പിച്ചാണ് അദ്ദേഹം ഫേസ്ബുക്കിൽ രാജി വിവരം പോസ്റ്റ് ചെയ്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHEEP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.