കൊച്ചി: എൻ.സി.സി, സ്കൗട്ട്സ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയവയിൽ പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥികൾക്ക് ഇത്തവണ എസ്.എസ്.എൽ.സി, പ്ളസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്ക് നൽകേണ്ടെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശത്തിനെതിരെ കോഴിക്കോട് മുക്കം സ്വദേശിയായ പത്താം ക്ളാസ് വിദ്യാർത്ഥി ഫസീഹ് റഹ്മാൻ ഹൈക്കോടതിയിൽ ഹർജി നൽകി. സ്കൂളുകൾ പ്രവർത്തിച്ചിരുന്നില്ലെന്ന കാരണത്താൽ ഗ്രേസ് മാർക്ക് നിഷേധിക്കരുതെന്നും കൊവിഡ് വ്യാപനം നിയന്ത്രിക്കാൻ അധികൃതരുമായി ചേർന്ന് ഈ വിഭാഗങ്ങൾ പ്രവർത്തിച്ചിരുന്നെന്നും ഹർജിക്കാരൻ പറയുന്നു. സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗത്തിൽ 2021ലെ രാജ്യപുരസ്കാർ നേടിയ 115 വിദ്യാർത്ഥികളിലൊരാളാണ് ഹർജിക്കാരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |