നിലമ്പൂർ: നഗരസഭയുടെ തോട് നവീകരണ പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. നഗരസഭയിലേക്ക് മാർച്ചും തുടർന്ന് ധർണ്ണയും നടത്തി. നഗരസഭയ്ക്കു മുന്നിൽ പ്രതിഷേധ പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എസ്. ജോയി ഉദ്ഘാടനം ചെയ്തു. മൂർഖൻ മാനു അദ്ധ്യക്ഷനായിരുന്നു. എ.ഗോപിനാഥ്, പാലോളി മെഹബൂബ്, ഡെയ്സി ചാക്കോ, ഷേർളി മോൾ, ടി.എം.എസ് ആസിഫ്, നിസാർ ആലിങ്ങൽ, അർജ്ജുൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി ഭരണസമിതിയുടെ നേതൃത്വത്തിൽ നാലു വലിയ തോടുകൾ നവീകരിക്കുന്ന പ്രവൃത്തി നടത്തിയിരുന്നു. ഇക്കാര്യത്തിൽ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് പ്രതിപക്ഷ കൗൺസിലർമാർ നേരത്തെ പരാതി നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |