ആലപ്പുഴ: ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്സുകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സാമൂഹ്യനീതി വകുപ്പ് വിജയാമൃതം സ്കോളർഷിപ്പ് നൽകും. ബിരുദത്തിന് ആർട്സ് വിഷയങ്ങൾക്ക് 60ഉം സയൻസ് വിഷയങ്ങൾക്ക് 80ഉം ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം. പ്രൊഫഷണൽ കോഴ്സുകളിൽ 60 ശതമാനം മാർക്ക് വേണം. ഒരു ബിരുദ വിദ്യാർത്ഥികളായ 10 പേർക്ക് 8000 രൂപയും പി.ജി, പ്രൊഫഷണൽ കോഴ്സ് പാസായവർക്ക് 10000 രൂപയും നൽകും. അപേക്ഷകർ സർക്കാർ സ്ഥാപനങ്ങളിലോ മറ്റ് അംഗീകൃത സ്ഥാപനങ്ങളിലോ (പാരലൽ കോളേജ് , വിദൂര വിദ്യാഭ്യാസം) നിന്ന് വിജയിച്ചവരായിരിക്കണം. സെപ്തംബർ 30 ന് മുമ്പ് ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകണം. ഫോൺ: 0477 2253870.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |