SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.37 PM IST

പി.എസ്.സി അഭിമുഖം നടത്തും

psc

തിരുവനന്തപുരം ജില്ലയിലെ സൈനികക്ഷേമ വകുപ്പിൽ ലാസ്റ്റ്ഗ്രേഡ് സെർവന്റ്സ് (പട്ടികവർഗവിഭാഗക്കാർക്കുള്ള പ്രത്യേക നിയമനം)(വിമുക്തഭടൻമാർ മാത്രം, കാറ്റഗറി നമ്പർ 556/19) തസ്തികയുടെ അഭിമുഖം 14 ന് നടത്തും. സർട്ടിഫിക്കറ്റ് പരിശോധന രാവിലെ 9ന് നടത്തും. ഇന്റർവ്യൂ മെമ്മോ, വ്യക്തിവിവരക്കുറിപ്പ് എന്നിവ പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത്, അസൽ പ്രമാണങ്ങൾ, ഒറ്റത്തവണ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പ്, തിരിച്ചറിയൽ രേഖ, ഇന്റർവ്യൂ മെമ്മോ, വ്യക്തി വിവരക്കുറിപ്പ് പൂരിപ്പിച്ചത് എന്നിവ സഹിതം പി.എസ്.സി യുടെ ആസ്ഥാന ഓഫീസിൽ എത്തിച്ചേരണം. വിശദ വിവരങ്ങൾക്ക് പ്രൊഫൈൽ പരിശോധിക്കണം.

ഒ.എം.ആർ പരീക്ഷ

ഐ.എസ്.എം/ആയുർവേദ കോളേജുകൾ എന്നിവിടങ്ങളിൽ നഴ്സ് ഗ്രേഡ് 2(ആയുർവേദം) (കാറ്റഗറി നമ്പർ 325/19, 537/19) തസ്തികയിലേക്ക് 8 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗ വിഭാഗക്കാർക്ക് പ്രത്യേകമായുള്ള നിയമനം)(കാറ്റഗറി നമ്പർ 250/2020) തസ്തികയിലേക്ക് 9 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ പരീക്ഷ നടത്തും.

പ്രൊഫൈലിൽ നിന്നു ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ (അസൽ) സഹിതം 10.30ന് മുമ്പായി ഹാജരാകണം.

ഹെൽപ് ലൈൻ നമ്പർ: 0471 2546412. കൊവിഡ് പോസിറ്റീവ് ആയവർ പരീക്ഷ എഴുതുന്നതിനായി ബന്ധപ്പെട്ട രേഖകൾ സഹിതം ജില്ലാ ഓഫീസർ, കേരള പബ്ലിക് സർവീസ് കമ്മിഷൻ ജില്ലാ ഓഫീസ്, തിരുവനന്തപുരം വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

വകുപ്പുതല പരീക്ഷ - വിജ്ഞാപനം പ്രസിദ്ധീകരിച്ചു

സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാരുടെ 2021 ജൂലായിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. അപേക്ഷകൾ ആഗസ്റ്റ് 4 ന് രാത്രി 12 വരെ സ്വീകരിക്കും. ജനുവരി 2021 ലെ വകുപ്പുതല പരീക്ഷയ്ക്ക് ഫീസടച്ചോ ഫ്രീചാൻസിലോ അപേക്ഷിച്ചിരുന്നതും അഡ്മിറ്റ് ചെയ്യപ്പെട്ടതുമായ പരീക്ഷകൾക്ക് ജൂലായ് 2021 ലെ വിജ്ഞാപനപ്രകാരം പുതുതായി അപേക്ഷിക്കേണ്ടതില്ല. എന്നാൽ ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്ക് പുതിയ വിജ്ഞാപനത്തിലേക്ക് മാറ്റപ്പെടുന്ന അപേക്ഷയിൽ പരീക്ഷാകേന്ദ്രം സംബന്ധിച്ച മേഖല/ജില്ല എന്നിവ മാറ്റുന്നതിനും നേരത്തേ അപേക്ഷിച്ച പരീക്ഷകൾക്ക് പുറമേ പുതിയവ കൂട്ടിച്ചേർക്കാനും സാധിക്കും. ഈ ഇളവ് 2021 ജൂലായിലെ വിജ്ഞാപനത്തിന് മാത്രം ബാധകമായിരിക്കും.
ജനുവരി 2021 മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്യുന്നവർ നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആറു മാസത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണം. അപ്‌ലോഡ് ചെയ്ത ഫോട്ടോയ്ക്ക് പ്രസ്തുത തീയതി മുതൽ 10 വർഷക്കാലത്തേക്ക് പ്രാബല്യമുണ്ടായിരിക്കും. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷം കഴിഞ്ഞെങ്കിൽ പുതിയ ഫോട്ടോ അപ്‌ലോഡ് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.