SignIn
Kerala Kaumudi Online
Thursday, 25 April 2024 9.15 AM IST

കുഫോസ് വി.സി അനുശോചിച്ചു

fg

കൊച്ചി: ധീവരസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.കെ.രാധാകൃഷ്ണന്റെ നിര്യാണത്തിൽ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ. കെ. റിജി ജോൺ അനുശോചിച്ചു. ഫിഷറീസ് സയൻസ് മേഖലയിലെ ഉന്നതപഠനസാദ്ധ്യതകൾ താഴെത്തട്ടിലുള്ള ജനങ്ങൾക്ക് പ്രാപ്യമാക്കിയ സാമൂഹ്യപ്രവർത്തകനായിരുന്നു രാധാകൃഷ്ണൻ. കുഫോസിന്റെ പ്രഥമ ഭരണിസമിതി അംഗമായിരുന്ന അദ്ദേഹത്തിന്റെ ശ്രമഫലമായാണ് കുഫോസിന്റെ എല്ലാ കോഴ്‌സുകളിലും മത്സ്യതൊഴിലാളികളുടെ മക്കൾക്ക് 20 ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ഉത്തരവിട്ടത്. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ നിരവധി കുട്ടികൾ സംവരണം പ്രയോജനപ്പെടുത്തി കുഫോസിൽ പഠനം പൂർത്തിയാക്കി ഫിഷറീസ് വ്യവസായരംഗത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് ഡോ.റിജി ജോൺ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, KUFOS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.