SignIn
Kerala Kaumudi Online
Friday, 19 April 2024 12.40 PM IST

ഐ.ടി. ഇന്റർ മീഡിയറി ചട്ടം ട്വിറ്റർ ഇതുവരെ നടപ്പാക്കിയില്ല, കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ

drone-attack

ന്യൂഡൽഹി : പുതിയ ഐ.ടി. ഇന്റർ മീഡിയറി ചട്ടം ട്വിറ്റർ ഇതുവരെ നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ. രാജ്യത്തെ നിയമം കമ്പനികൾ പാലിക്കേണ്ടതുണ്ടെന്നും കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഐ.ടി. ചട്ടം നടപ്പാക്കാത്തതിനെതിരെ അഭിഭാഷകനായ അമിത് ആചാര്യ നൽകിയ ഹർജിയിലാണ് കേന്ദ്ര സർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്.

അതേസമയം ഇടക്കാല പരാതി പരിഹാര ഓഫിസറെയും റസിഡന്റ് ഗ്രീവൻസ് ഓഫിസറെയും നിയമിക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലാണെന്നും ഐ.ടി. ചട്ടങ്ങൾ പാലിക്കുമെന്നും വ്യക്തമാക്കി ട്വിറ്ററും സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. നിയമന നടപടികൾ പൂർത്തിയാകുന്നത് വരെ ഉപയോക്താക്കളുടെ പരാതികൾ പരിശോധിക്കാൻ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ട്വിറ്റർ വിശദീകരിക്കുന്നു. ഹർജിയിൽ ഇന്ന് വീണ്ടും വാദം തുടരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TWITTER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.