തിരുവനന്തപുരം: ജില്ലയിൽ ആഴ്ചകൾക്ക് ശേഷം കൊവിഡ് കേസുകൾ ആയിരത്തിന് താഴേക്ക് പോയത് ആശ്വാസമായി. ഇന്നലെ തലസ്ഥാനത്ത് 744പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്.1,209 പേർ രോഗമുക്തരായി. 7.7 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം ജാഗ്രതയിലും നിയന്ത്രണത്തിലും വിട്ടുവീഴ്ചയുണ്ടാകരുതെന്ന് സർക്കാർ വ്യക്തമാക്കി. നിലവിൽ രോഗം സ്ഥിരീകരിച്ച് 8,342 പേർ ചികിത്സയിലുണ്ട്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 648 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.ഇതിൽ 3 പേർ ആരോഗ്യ പ്രവർത്തകരാണ്. പുതുതായി 2,121 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,422 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കൊവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 35,222 ആയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |