തിരുവനന്തപുരം: വനം മഹോത്സവത്തിന്റെ ഭാഗമായി വനം വന്യജീവി വകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി ഡിവിഷനുമായി ചേർന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റിവ് മാനേജ്മെന്റ് (കിക്മ) കാമ്പസിൽ ഇൻസ്റ്റിറ്റ്യൂഷണൽ പ്ലാന്റിംഗ് തുടങ്ങി. കിക്മ ഡയറക്ടർ ഡോ. സ്റ്റാൻലി ജോർജ്ജ്, ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഷാജി കുമാർ എന്നിവർ വൃക്ഷത്തൈ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ എസ്. രാജേഷ്, സെക്ഷൻ ഓഫീസർമാരായ രവീന്ദ്രനാഥ്, സി. യേശുദാസൻ, അസിസ്റ്റന്റ് പ്രൊഫസർ ഡോ.എസ്. രാകേഷ് കുമാർ, ഇക്കോ ക്ലബ് കോ ഓർഡിനേറ്റർ ഡോ.എസ്.എസ്. ബാലമുരളി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |