തിരുവനന്തപുരം: 1971-ൽ നടന്ന യുദ്ധത്തിൽ പാകിസ്ഥാനെതിരെ ഇന്ത്യ കൈവരിച്ച വിജയത്തിന്റെ സുവർണജൂബിലി ആഘോഷത്തിന്റെ ഭാഗമായി കരസേന ഉപയോഗിക്കുന്ന ആയുധങ്ങളുടെയും മറ്റ് സാമഗ്രികളുടെയും പ്രദർശനം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ കാർത്തിക് ശേഷാദ്രി പ്രദർശനം ഉദ്ഘാടനം ചെയ്തു. പാങ്ങോട് സൈനിക കേന്ദ്രത്തിലെ ഉദ്യോഗസ്ഥരും സൈനികരും അവരുടെ കുടുംബാംഗങ്ങളും പ്രദർശനം കാണാൻ എത്തി. കുട്ടികൾക്കായി പദ്യപാരായണ മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ലാതെയാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |