ലണ്ടൻ: വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിൽ സ്വിസ് ഇതിഹാസം റോജർ ഫെഡററും ലോക ഒന്നാം നമ്പർ താരം നൊവാക്ക് ജോക്കോവിച്ചും വനിതാ വിഭാഗത്തിൽ ആഞ്ജലിക് കെർബറും ആഷ്ലി ബാർട്ടിയും ക്വാർട്ടറിൽ എത്തി.
ലോറൻസൊ സൊനെഗോയെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് ഫെഡറർ ക്വാർട്ടർ ഉറപ്പിച്ചത്. ഓപ്പൺ ഇറയിൽ വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്ന പ്രായം കൂടിയ താരം എന്ന റെക്കാഡും ഫെഡറർ സ്വന്തമാക്കി.
തകർപ്പൻ ഫോമിലുള്ള ജോക്കോവിച്ച് പുരുഷ സിംഗിൾസിൽ 17-ാം സീഡ് ക്രിസ്റ്റ്യൻ ഗരിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് ക്വാർട്ടർ ഉറപ്പിച്ചത്. സ്കോർ:6-2,6-4,.6-2. അമേരിക്കൻ താരം കോകോ ഗൗഫിനെ 6-4,6-4ന് വീഴ്ത്തിയാണ് വനിതാ സിംഗിൾസിൽ കെർബർ പ്രീക്വാർട്ടർ കടന്നത്.നിലവിലെ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ചെക്ക്താരം ബാർബറ ക്രജിക്കോവയെ നേരിട്ടുള്ള സെറ്റുകളിൽ തന്നെ കീഴടക്കിയാണ് ആഷ്ലി ബാർട്ടി ക്വാർട്ടറിൽ എത്തിയത്. സ്കോർ :7-5,6-3. ബാർട്ടി ആദ്യമായാണ് വിംബിൾഡൺ ക്വാർട്ടറിൽ എത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |