SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.10 AM IST

ഐസ്‌ക്രീം മുതൽ പൂച്ച വരെ, ഫോട്ടോഗ്രാഫി തോറ്റുപോകും ചിത്രങ്ങൾ; വരകളുടെ ലോകത്ത് താരമായി ഏഴാം ക്ലാസുകാരി

malavika

​​​തിരുവനന്തപുരം: ഏഴാം ക്ലാസുകാരി മാളവിക വരച്ച ജീവൻ തുളുമ്പുന്ന ചിത്രങ്ങൾ കണ്ടാൽ ആരുമൊന്ന് നോക്കി നിന്നുപോകും. ഫോട്ടോഗ്രാഫ് ചിത്രങ്ങൾ ആണെന്ന സംശയമാണ് ഇത് കാണുന്നവർക്ക് ആദ്യം തോന്നുക.

കടയ്ക്കൽ ഗവൺമെന്‍റ് യു പി സ്‌കൂളിലെ ഏഴാം ക്ലാസുകാരി മാളവികയാണ് വരയുടെ വിസ്‌മയ ലോകം തുറന്നിടുന്നത്. റിയലിസ്റ്റിക് ആർട്ടിലാണ് മാളവിക പ്രാഗത്ഭ്യം തെളിയിച്ചത്. ശാസ്ത്രീയമായി വര പഠിച്ചിട്ടല്ല. കുഞ്ഞായിരിക്കുമ്പോഴേ വരയ്ക്കുമായിരുന്നു. അടുത്തുള്ള ഒരു ചിത്രകലാ പഠനകേന്ദ്രത്തിൽ ലോവർ പ്രൈമറി ക്ലാസിൽ പഠിക്കുമ്പോൾ ഒരുവർഷം പോയെങ്കിലും പലകാരണങ്ങളാൽ മുടങ്ങി.

ഇപ്പോഴത്തെ ലോക്ക് ഡൗണാണ് മാളവികയിലെ ചിത്രകാരിയെ ഉണർത്തിയത്. യൂട്യൂബിൽ നിന്ന് പാഠങ്ങളുൾക്കൊണ്ട് അവൾ വരച്ചു. വരയിലെ പ്രതിഭ കണ്ടറിഞ്ഞ് മാളവികയുടെ തിരുവനന്തപുരത്തുള്ള ചിറ്റപ്പൻ അജിത്ത് നൽകിയ കളർ പെൻസിൽ അവൾക്ക് പ്രചോദനമായി. വരയ്ക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ മാതാപിതാക്കൾ പങ്കുവച്ചുകൊണ്ടേയിരുന്നു.

ഇതുകണ്ട് ചിത്രകാരന്മാർ ഉൾപ്പടെയുള്ളവരുടെ അഭിനന്ദനങ്ങളെത്തി. പൂച്ചയും മീനും പക്ഷിയും കേക്കും ഐസ്ക്രീമും ഫലവർഗങ്ങളും തുടങ്ങി എല്ലാം വരയിൽ നിറഞ്ഞു. കളർ പെൻസിൽ വരകളാണ് ഏറെയും. ഇടയ്ക്ക് ജലഛായവുമുണ്ട്. ജലഛായ ചിത്രങ്ങളൊരുക്കി ചേച്ചി ഗോപികയും ഒപ്പം കൂടും.

ബോട്ടിൽ ആർട്ടിന്‍റെ വൻശേഖരം തന്നെ ഒരുക്കിയിട്ടുണ്ട് ഈ സഹോദരികൾ. കടയ്ക്കൽ സ്കൂൾ ഒഫ് മാജിക്കിൽ മജിഷ്യൻ ഷാജു കടയ്ക്കലിന്‍റെയും കൊല്ലായിൽ എസ് എൻ യു പി എസ് അദ്ധ്യാപിക അനിതയുടെയും മകളാണ് മാളവിക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, KIDS CORNER, MALAVIKA, BOTTELE ART, REALISTIC PAINTING
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.