ബോളിവുഡിലെ മുൻനിര സംവിധായകരിലൊരാളായ കരൺ ജോഹർ ആറ് വർഷത്തെ ഇടവേളയ്ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആലിയഭട്ട് നായികയാകുന്നു.
തന്റെ നിർമ്മാണക്കമ്പനിയായ ധർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ സിനിമകൾ നിർമ്മിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് വരികയായിരുന്നു കഴിഞ്ഞ കുറേ വർഷങ്ങളായി കരൺ ജോഹർ. തെലുങ്ക് യുവതാരം വിജയ് ദേവർകൊണ്ട നായകനാകുന്ന ലൈഗർ എന്ന ചിത്രത്തിന്റെ സഹ നിർമ്മാതാവും കരൺ ജോഹറാണ്.
ആലിയ ഭട്ട് നായികയാകുന്ന തന്റെ പുതിയ ചിത്രത്തിൽ രൺവീർ സിംഗിനെയാണ് കരൺ ജോഹർ നായകനാകുന്നത്. സ്റ്റുഡന്റ് ഒഫ് ദ ഇയർ എന്ന ചിത്രത്തിലൂടെ ആലിയയെ നായികയായി അവതരിപ്പിച്ചത് കരൺ ജോഹറാണ്.
രാജമൗലിയുടെ ആർ.ആർ. ആറിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിക്കുകയാണ് ആലിയ ഭട്ട്. ചിത്രത്തിൽ രാംചരൺ തേജയുടെ നായികയാണ് ആലിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |