SignIn
Kerala Kaumudi Online
Thursday, 25 April 2024 8.13 PM IST

അടുപ്പിൽ ദുരിതക്കനൽ

hotel
ഹോട്ടലുകൾ

തൃശൂർ: കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും ഹോട്ടൽ മേഖലയ്ക്ക് നിയന്ത്രണം തുടരുന്നതിനാൽ തൊഴിൽ നഷ്ടപ്പെട്ട് കഷ്ടപ്പെടുകയാണ് ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ. ബാങ്ക് വായ്പാ തിരിച്ചടവ്, വാടക, വൈദ്യുതി ബില്ലുകൾ എന്നിവ താങ്ങാനാവാതെ ഹോട്ടലുടമകളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പാഴ്‌സൽ, ടേക്ക് എവേ സംവിധാനത്തിൽ മുപ്പത് ശതമാനം ഹോട്ടലുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. പാഴ്‌സൽ മാത്രം നൽകി ഹോട്ടൽ പ്രവർത്തിക്കാനാകില്ലെന്ന് ഉടമകൾ പറയുന്നു. ബിവറേജസ് ഔട്ട് ലെറ്റുകളിൽ അടക്കം വലിയ ആൾക്കൂട്ടവും തിരക്കുമുളള പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് നിയന്ത്രണം തുടരുന്നതിൽ ഹോട്ടലുടമകൾ പ്രതിഷേധത്തിലാണ്. ട്രിപ്പിൾ ലോക്ക് ഡൗൺ ദിവസങ്ങളിൽ പാഴ്‌സൽ നൽകരുതെന്ന നിർദ്ദേശം യുക്തിക്ക് നിരക്കുന്നതല്ലെന്നും നിയന്ത്രണം കാരണം ഭൂരിപക്ഷം ഹോട്ടലുകളും റസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കുകയാണെന്നും ചൂണ്ടിക്കാട്ടി ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സർക്കാരിന് നിവേദനം നൽകിയിരുന്നു. സീറ്റിംഗ് കപ്പാസിറ്റിയുടെ അമ്പത് ശതമാനം ഇരിപ്പിടങ്ങളിലെങ്കിലും ആളുകളെ പ്രവേശിപ്പിക്കണമെന്നും ടി.പി.ആർ. 16 ശതമാനത്തിന് താഴെയുളള പ്രദേശങ്ങളിൽ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും രാത്രി ഒമ്പതര വരെ പ്രവർത്തനാനുമതി നീട്ടണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

പ്രവർത്തനം ഇങ്ങനെ

മൊത്തം ഹോട്ടലുകൾ: 3000 ഓളം
തൊഴിലാളികൾ : 30,000 ലേറെ

നിലവിൽ പ്രവർത്തിക്കുന്നവ 30%


മറ്റ് ആവശ്യങ്ങൾ

ഫിക്‌സഡ് ചാർജ് ഒഴിവാക്കി ഉപയോഗിച്ച വൈദ്യുതിക്ക് മാത്രം ബില്ല്
ലോക്ക് ഡൗണിൽ വെള്ളക്കരം ഒഴിവാക്കുക, കുടിശിക തവണകളായി അടയ്ക്കാൻ അനുവദിക്കുക
ലോക്ക് ഡൗണിൽ കെട്ടിട നികുതിയും ജി.എസ്.ടി.യും ഒഴിവാക്കുക
ബാങ്ക് വായ്പ കുടിശികയ്ക്ക് മൊറട്ടോറിയം
പ്രവർത്തനം പുനരാരംഭിക്കാൻ ഹ്രസ്വകാലവായ്പകൾ കുറഞ്ഞപലിശയ്ക്ക്
എം.എസ്.എം.ഇയിൽ ഉത്പാദനമേഖലയും സേവനമേഖലയും തമ്മിലുള്ള വേർതിരിവ് ഒഴിവാക്കി പൊതുആനുകൂല്യങ്ങൾ ഹോട്ടൽ മേഖലയ്ക്കും ലഭ്യമാക്കുക
ടൂറിസം മേഖലയ്ക്ക് പ്രഖ്യാപിച്ച ആനുകൂല്യം ചെറുകിട ഹോട്ടലുകൾക്കും നൽകുക

പാഴ്‌സൽ മാത്രം നൽകി ഹോട്ടലുകൾ പ്രവർത്തിക്കാനാകില്ല. ഹോട്ടലുടമകളുടെയും, തൊഴിലാളികളുടെയും കുടുംബങ്ങൾ വളരെ സാമ്പത്തിക പ്രയാസത്തിലാണ്. എത്ര സ്ഥാപനങ്ങൾ ഇനി വീണ്ടും തുറക്കുമെന്ന് കണ്ടറിയണം. വഴിയോര കച്ചവടക്കാർക്ക് നൽകുന്ന പരിഗണന പോലും ലഭിക്കുന്നില്ല.

സി. ബിജുലാൽ
ജില്ലാ സെക്രട്ടറി
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.