അരീക്കോട് : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറനാട് മണ്ഡലത്തിലെ മുഴുവൻ യൂണിറ്റുകളിലും വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടു കൊണ്ട് ഉപവാസസമരം സംഘടിപ്പിച്ചു. കൊവിഡ് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നും കൊവിസ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടാണ് ഉപവാസസമരം സംഘടിപ്പിച്ചത്. പത്തനാപുരത്ത് നടന്ന പരിപാടി ഏറനാട് മണ്ഡലം പ്രസിഡന്റ് റസാഖ് ഉദ്ഘാടനം ചെയ്തു. പി.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ടി അബ്ദുൾ നാസർ, ടി.എ ബാബുരാജ്, സി.പി നൗഷാദ്, സി .അബൂബക്കർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |