കൊച്ചി: സ്റ്റാൻ സ്വാമിയുടെ വിയോഗത്തിൽ ഇന്ത്യൻ ഹ്യൂമൻ റൈറ്റ്സ് വാച്ച് അനുശോചിച്ചു. ജീവിച്ചിരുന്ന സ്റ്റാൻ സ്വാമിയുടെ ശബ്ദത്തേക്കാൾ അദ്ദേഹത്തിന്റെ ചീന്തപ്പെട്ട രക്തം ഭരണകൂടഭീകരതയെ കാലങ്ങളെ അതിജീവിച്ച് വേട്ടയാടിക്കൊണ്ടിരിക്കുമെന്ന് ജസ്റ്റിസ് പി.കെ.ഷംസുദ്ദീൻ പറഞ്ഞു. ഈ മരണത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഭരണകൂടത്തിനും കോടതികൾക്കും ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. 9ന് സ്റ്റാൻ സ്വാമി അനുസ്മരണ സമ്മേളനം നടത്തും. ജനറൽ സെക്രട്ടറി ഫെലിക്സ് ജെ.പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. തോമസ് മാത്യു, പ്രൊഫ.സൂസൻ ജോൺ, കെ.പി.സേതുനാഥ്, ഡോ.മേരിദാസ് കല്ലൂർ, ആദം അയൂബ്, പി.എ.പ്രേംബാബു, ജോർജ്ജ് കാട്ടുനിലത്ത്, കെ.ഡി.മാർട്ടിൻ, ഫാ.ഗ്രിംബാൾഡ് ലന്തപ്പറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |