കൊല്ലം: സൂപ്പർ സ്പെഷ്യാലിറ്റി ചികിത്സ ഉൾപ്പെടെ ഇ.എസ്.ഐ ചികിത്സയ്ക്ക് 2020 ഏപ്രിൽ 1 മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ എല്ലാ തൊഴിലാളികളും ഇ.എസ്.ഐ കോൺട്രിബ്യൂഷൻ അടച്ചതായി കണക്കാക്കി ഇ.എസ്.ഐ കോർപ്പറേഷൻ ഉത്തരവ് പുറപ്പെടുവിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രസ്തുത കാലയളവിൽ ചികിത്സയ്ക്ക് മുടക്കം വരില്ല.
കൊവിഡിനെ തുടർന്ന് ഹാജരും കോൺട്രിബ്യൂഷനും ഇല്ലാത്തതിനാൽ തൊഴിലാളികൾക്ക്ചികിത്സാ സൗകര്യം നിഷേധിച്ചിരുന്നു. തുടർന്ന് എം.പി നിവേദനം നൽകിയതോടെയാണ് ഒറ്റത്തവണ ഇളവ് ഉത്തരവ് പുറപ്പെടുവിച്ചത്. 2021 മാർച്ച് വരെയുള്ള കാലയളവ് കൂടി ഇളവ് നൽകി ചികിത്സ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിക്കും ഇ.എസ്.ഐ ഡയറക്ടർ ജനറലിനും ഇൻഷ്വറൻസ് കമ്മിഷണർക്കും നിവേദനം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |