നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഞ്ചാവുമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പുതുക്കാട പൊലീസ് സ്റ്റേഷൻ പരിധിയിൽ ആനന്ദമങ്കലം സ്വദേശി അബീഷ് (23), പൈങ്കുളം സ്വദേശി ഷാജകൻ (25), അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഗസ്തീശ്വരം സ്വദേശി അജിത് (23), സേർമധുരെ(19) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 700 ഗ്രാം കഞ്ചാവും പിടികൂടി. ജില്ലയിലെ പ്രമുഖ കഞ്ചാവ് വ്യാപാരികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |