വർക്കല: വിനോദ സഞ്ചാരികളായ വിദേശ യുവതികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. പരവൂർ തെക്കുംഭാഗം ആറ്റിൻപുറം കോട്ടപ്പുറം പുഞ്ചവീട്ടിൽ തൻസിൽ (28) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ ജൂൺ 28ന് പാപനാശം തിരുവാമ്പാടിയിലെ ഹോംസ്റ്റേയിൽ താമസിച്ചിരുന്ന രണ്ട് വിദേശ യുവതികളും മുംബൈ സ്വദേശിനിയുമാണ് സാമൂഹ്യവിരുദ്ധരുടെ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായത്.
തുടർന്ന് വിദേശ യുവതികൾ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി സി.ഐയ്ക്ക് പരാതി നൽകി. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. സി.സി ടിവി കാമറകൾ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് തൻസിലിനെ അറസ്റ്റ് ചെയ്തത്. ഡി.വൈ.എസ്.പി ബാബുക്കുട്ടന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽകുമാർ, എ.എസ്.ഐമാരായ ജയപ്രസാദ്, നവാസ്, ഷൈൻ, രാധാകൃഷ്ണൻ, പൊലീസുകാരായ സനൽ, വിനോദ് എന്നിവരടങ്ങിയ സ്പെഷ്യൽ സ്ക്വാഡാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാന്റ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |