കണ്ണൂർ: കണ്ണൂരിൽ വാക്സിൻ കുത്തിവയ്പ്പിൽ ഗുരുതര പിഴവ്. കൊവാക്സിൻ ഒന്നാം ഡോസെടുത്ത ആൾക്ക് രണ്ടാം ഡോസ് കൊവിഷീൽഡ് കുത്തിവച്ചു. മലബാർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലാണ് വാക്സിൻ മാറി നൽകിയത്. ഇത് സ്വീകരിച്ച 50 വയസുകാരൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകി.
സംഭവം മൂന്നംഗ മെഡിക്കൽ സംഘം അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ മാദ്ധ്യമങ്ങളെ അറിയിച്ചു. ജൂലായ് മൂന്നിനാണ് സംഭവം നടക്കുന്നത്. രണ്ട് വ്യത്യസ്ത ഡോസ് വാക്സിൻ സ്വീകരിച്ച വ്യക്തിക്ക് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല. ഇയാൾ മൂന്നാമതൊരു ഡോസ് സ്വീകരിക്കണോ എന്നത് ശരീരത്തിലെ ആന്റിബോഡി പരിശോധിച്ചതിന് ശേഷമാകും തീരുമാനിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |