കോട്ടയം: എൻ.സി.പി ജില്ലാ പ്രസിഡന്റായി എസ്.ഡി.സുരേഷ് ബാബുവിനെ സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ നിയമിച്ചു. എസ്.എൻ.ഡി.പി യോഗത്തിന്റെയും കോൺഗ്രസിന്റെയും നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. യോഗം കൗൺസിലർ, അസിസ്റ്റന്റ് സെക്രട്ടറി, വൈക്കം യൂണിയൻ പ്രസിഡന്റ്, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് , ഡി.സി.സി അംഗം, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടർ, കോട്ടയം കാർഷിക വികസന ബാങ്ക് വൈസ് പ്രസിഡന്റ്, 23 വർഷക്കാലം ബ്രഹ്മമംഗലം ഗ്രാമസ്വരാജ് ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് യൂണിയൻ ചെയർമാനും, ജനറൽ സെക്രട്ടറിയും വോളി ബോൾ ടീം ക്യാപ്റ്റനുമായിരുന്നു. നിലവിൽ എസ്.എൻ.ഡി.പി യോഗം തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറിയും കോട്ടയം ജില്ലാ വോളി ബോൾ അസോസിയേഷന്റെ എക്സിക്യൂട്ടീവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |