നാഗർകോവിൽ: കന്യാകുമാരി ഭൂതപ്പാണ്ടിയിൽ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. കേശവൻപുരം സ്വദേശി ബിജു (21), ഭൂതപ്പാണ്ടി സ്വദേശി രൂപൻ (22) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ എസ്.ഐ മഹേഷിന്റെ സ്പെഷ്യൽ ടീമാണ് പ്രതിയെ പിടികൂടിയത്. പ്രതികളുടെ കൈവശം നിന്ന് 1.100 കിലോ കഞ്ചാവും 17,000 രൂപയും പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |