പഴയങ്ങാടി: സ്പൈനൽ മസ്ക്കുലർ അട്രോഫി എന്ന അപൂർവ രോഗം ബാധിച്ച മാട്ടൂലിലെ ഒന്നരവയസുകാരൻ മുഹമ്മദിനെ രാജ് മോഹൻ ഉണ്ണിത്താൻ എം.പി സന്ദർശിച്ചു. കുട്ടിയുടെ ചികിത്സക്കായുള്ള സോൾജെൻസെമയ്ക്കുള്ള 23ശതമാനം ഇറക്കുമതി തീരുവയും 12ശതമാനം ജി. എസ്.ടി.യും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി എന്നിവർക്ക് കത്തയച്ചതായി എം പി മുഹമ്മദിന്റെ കുടുംബാംഗങ്ങളെ അറിയിച്ചു.മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ്,കോൺഗ്രസ് നേതാവ് അജിത്ത് മാട്ടൂൽ എന്നിവരും എം പിയോടൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |