തിരുവനന്തപുരം: കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉറുദു) ഒന്നാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 371/20) തസ്തികയിലേക്കുള്ള അഭിമുഖം 9 ന് രാവിലെ 9.30 നും ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. മൂന്നാം എൻ.സി.എ - വിശ്വകർമ്മ (കാറ്റഗറി നമ്പർ 509/20) തസ്തികയിലേക്കുള്ള അഭിമുഖം 9 ന് രാവിലെ 10.15 നും പി.എസ്.സി.യുടെ കോഴിക്കോട് മേഖലാ ഓഫീസിൽ നടത്തും.
കേരള സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗ്ഗ വിഭാഗത്തിനു മാത്രമായുള്ള പ്രത്യേക നിയമനം)(കാറ്റഗറി നമ്പർ 96/18) തസ്തികയുടെ അഭിമുഖം 14 ന് രാവിലെ 10.15 നും 12 നും നടത്തും. അഭിമുഖത്തിന് മുന്നോടിയായുള്ള സർട്ടിഫിക്കറ്റ് പരിശോധന 8.30 നും 10.30 നും പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മാത്തമാറ്റിക്സ് ഏഴാം എൻ.സി.എ. പട്ടികജാതി, പട്ടികവർഗ്ഗം (കാറ്റഗറി നമ്പർ 309/2020, 310/2020) തസ്തികകളുടെ അഭിമുഖം 14 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ (മെഡിക്കൽ കോളേജുകൾ-ന്യൂറോളജി വിഭാഗം) ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എൻ.സി.എ.-എൽ.സി./എ.ഐ. (കാറ്റഗറി നമ്പർ 410/20) തസ്തികയിലേക്ക് 14 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |