തിരുവനന്തപുരം: സംസ്ഥാനത്ത് ഞായാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. തെക്കൻ ജില്ലകളിൽ വൈകുന്നേരങ്ങളിൽ ഇടവിട്ട മഴയും പ്രതീക്ഷിക്കാം. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും നാളെ ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യെല്ലോ അലർട്ട് പ്രഖ്യാപിച്ചിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീമീറ്റർ മുതൽ 115 മില്ലീമീറ്റർ വരെ മഴ ലഭിക്കും. തെക്കൻ ജില്ലകളിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ 11 വരെ മത്സ്യബന്ധനം പാടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |