SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.44 AM IST

അർജന്റീനയെയും ബ്രസീലിനെയും ചൊല്ലി സി.പി.എമ്മിൽ വിഭാഗീയത

copa

കട്ടപ്പന: കോപ്പ അമേരിക്ക ഫുട്‌ബോൾ സ്വപ്ന ഫൈനലിൽ ചിരവൈരികളായ ബ്രസീലും അർജന്റീനയും ഞായറാഴ്ച മാരക്കാനയിൽ ഏറ്റുമുട്ടുമ്പോൾ ഇങ്ങ് കേരളത്തിൽ ആവേശത്തിന് തിരികൊളുത്തി സി.പി.എം നേതാക്കളും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവർ ബ്രസീലിന്റെയും മുൻ മന്ത്രി എം.എം. മണി അർജന്റീനയുടെയും കടുത്ത ആരാധകരാണ്. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, യു. പ്രതിഭ എന്നിവരും അർജന്റീനയ്‌ക്കൊപ്പം തന്നെ. ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകളാണിപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. ഇന്നലെ കൊളമ്പിയയെ ഷൂട്ടൗട്ടിൽ തോൽപ്പിച്ച് ഫൈനലിൽ എത്തിയതിന് പിന്നാലെ '' അപ്പോൾ ഫൈനലിൽ കാണാം ബ്രസീലേ '' എന്ന കുറിപ്പോടെ എം.എം. മണിയുടെ ഫേസ്ബുക്ക് പോസ്റ്റ് എത്തി. പിന്നാലെ ''മണി ആശാനേ... ചരിത്രമുറങ്ങുന്ന മാരക്കാനയിൽ ഞായറാഴ്ച പുതിയ ഫുട്‌ബോൾ ചരിത്രം കുറിക്കും'' എന്നായിരുന്നു കടകംപള്ളിയുടെ കുറിപ്പ്. ഒട്ടും വൈകാതെ ''കോപ്പ ഫൈനലിൽ തീപാറും... മണി ആശാനെ മാറക്കാനയിൽ കാണാം'' എന്ന ശിവൻകുട്ടിയുടെ പോസ്റ്റും എത്തി. കോപ്പ അമേരിക്കയുടെ പ്രാഥമിക റൗണ്ട് മുതൽ നേതാക്കളെല്ലാം സ്വന്തം ടീമുകളെ പിന്തുണച്ച് ഫേസ്ബുക്കിൽ സജീവമായിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫുട്‌ബോൾ മുതൽ സി.പി.എം നേതാക്കൾക്കിടയിലെ ബ്രസീൽ- അർജന്റീന പോരാട്ടം തരംഗമാണ്. അർജന്റീനയുടെ ടീ ഷർട്ട് ധരിച്ച് ഫുട്‌ബോളിൽ കാലുവച്ചു നിൽക്കുന്ന മണിയാശാന്റെ ചിത്രവും വൈറലായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, COPA
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.