അരീക്കോട് : ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്കായി സർക്കാർ അനുവദിച്ച പലിശരഹിത വായ്പ പദ്ധതിയിലേക്ക് എത്തുന്നത് നിരവധി അപേക്ഷകൾ. മൊബൈൽ ഫോൺ ഇല്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് 10,000 രൂപയാണ് സർക്കാർ വായ്പയായി നൽകുന്നത്. രണ്ടുവർഷംകൊണ്ട് പലിശ ഇല്ലാതെ ഈ വായ്പ അടച്ചു തീർക്കാം. രണ്ടു വർഷത്തിനു ശേഷം വായ്പ ഇനത്തിൽ പലിശ ഈടാക്കുന്നതുമാണ് പദ്ധതി.
വായ്പയ്ക്ക് ആവശ്യക്കാർ ഏറെയാണ് . പക്ഷേ, സഹകരണ ബാങ്കുകളിൽ അഞ്ചു ലക്ഷം രൂപ വീതമാണ് പദ്ധതിക്കായി മാറ്റി വച്ചിട്ടുള്ളത്. അപേക്ഷകരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ എല്ലാവരിലേക്കും വായ്പ എത്തിക്കാൻ സാധിക്കുന്നില്ല. അമ്പതിലേറെ പേർ പലയിടത്തുംഅപേക്ഷയുമായെത്തുന്നുണ്ട്. ഒരു പ്രദേശത്തെ സ്കൂളിൽ നിന്ന് തന്നെ 50ലേറെ അപേക്ഷകളെത്തുന്നുണ്ട്. ഒരു പഞ്ചായത്തിൽ തന്നെ നിരവധി സ്കൂളുകളുമുണ്ട്. ഊർങ്ങാട്ടിരി,അരീക്കോട്,കീഴുപറമ്പ് പഞ്ചായത്തുകളിൽ മാത്രമായി 20ലേറെ സ്കൂളുകളുണ്ട്. പ്രൈവറ്റ് സ്കൂളുകൾ വേറെയും.
അപേക്ഷകരുടെ എണ്ണം കൂടുമ്പോൾ അഞ്ച് ലക്ഷം രൂപ തികയാതെ വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ ചില ബാങ്കുകകൾ ബാങ്കിന്റെ തന്നെ തനത് ഫണ്ട് ഉപയോഗിച്ച് അഞ്ച് ലക്ഷത്തിന് പുറമേ വിദ്യാർത്ഥികൾക്ക് വായ്പ നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |