ആലപ്പുഴ: കുറ്റകൃത്യങ്ങൾക്കിരയായി മരണപ്പെട്ടവരുടെ ആശ്രിതർക്കും (ഭാര്യ/ഭർത്താവ് അവിവാഹിതരായ മകൻ/ മകൾ) കുറ്റകൃത്യങ്ങളിൽപ്പെട്ട് ഗുരുതരമായി പരുക്ക് പറ്റിയവർക്കുമുള്ള സ്വയംതൊഴിൽ ധനസഹായ പദ്ധതിയിലേക്ക് സാമൂഹികനീതി വകുപ്പ് ജില്ല പ്രൊബേഷൻ ഓഫീസ് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷഫോറം അമ്പലപ്പുഴ താലൂക്ക് ഓഫീസിന് മുൻവശം പ്രവർത്തിക്കുന്ന പ്രൊബേഷൻ ഓഫീസിൽ ലഭിക്കും. കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായിരിക്കണം. കുറ്റകൃത്യം നടന്ന് അഞ്ച് വർഷത്തിനകം അപേക്ഷിക്കണം. ഗുരുതരമായി പരിക്കേറ്റ വ്യക്തിക്കോ മരണപ്പെട്ടയാളുടെ ആശ്രിതരായ ഭാര്യ/ഭർത്താവ്, അവിവാഹിതരായ മക്കൾ എന്നിവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. അവസാന തീയതി ജൂലായ് 15. ഫോൺ: 0477 2238450.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |